അത്തോളി : കുനിയിൽ കടവ് റോഡിൽ മധ്യഭാഗത്ത് പട്ടാപ്പകൽ ഇറക്കിയ മെറ്റൽ കൂമ്പാരം വാഹന യാത്രക്കാർക്ക് ഭീഷണിയാകുന്നു. ഞായറാഴ്ച ഉച്ചയോടെയാണ് മൂന്ന് ലോഡിലധികം ബേബി മെറ്റൽ ഇറക്കിയത്.
നാട്ടുകാർ ആവശ്യപ്പെട്ടിട്ടും രാത്രിയിലും ഇത് മാറ്റാൻ തയ്യാറായിട്ടില്ല. വാഹനങ്ങൾ അപകടത്തിൽ പെടാതിരിക്കാൻ നാട്ടുകാർ കാവൽ നിൽക്കേണ്ട അവസ്ഥയാണ്.
കുനിയിൽ കടവ് റോഡിൽ വളവിനോട് ചേർന്നാണ് മെറ്റൽ ഇറക്കിയിരിക്കുന്നത്. ആരാണ് ഇറക്കിയതെന്ന് നാട്ടുകാർക്ക് വ്യക്ത മല്ല.
