അത്തോളി : കവിയും ശിൽപ്പിയും, നോവലിസ്റ്റുമായ രാഘവൻ അത്തോളിയ്ക്ക് സ്പേസ് അത്തൊളിയുടെ പ്രഥമ ഗ്രാമിക പുരസ്കാരവും, ക്യാഷ് അവാർഡും പ്രൊഫസർ കല്പറ്റ നാരായണൻ സമർപ്പിച്ചു. ഇന്ത്യൻ ഭരണഘടന*യുടെ ആമുഖം അനാച്ഛദാനം ചെയ്തുകൊണ്ട് സ്പേസ് ന്റെ പുതിയ ഓഫീസ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദുരാജൻ ഉദ്ഘാടനം ചെയ്തു.
പ്രസിഡന്റ് ബി. കെ. ഗോകുൽദാസ് അധ്യക്ഷത വഹിച്ചു. യോഗത്തിൽ സെക്രട്ടറി അഷ്റഫ് ചീടത്തിൽ,
ശ്രീജിത്ത് ശ്രീവിഹാർ, ഇ . ജബ്ബാർ മാഷ്, മൂസ്സാക്കോയമാസ്റ്റർ എന്നിവർ സംസാരിച്ചു. ഉഷാ പനാട്ടിൽ നന്ദി പറഞ്ഞു.

