അത്തോളി: ഞങ്ങൾക്ക് വേണം ജോലി ഞങ്ങൾക്ക് വേണം മതേതര ഇന്ത്യ എന്ന മുദ്രാവാക്യമുയർത്തി ഡിവൈ എഫ് ഐ യുടെ നേതൃത്വത്തിൽ ആഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനത്തിൽ ബാലുശ്ശേരിയിൽ നടക്കുന്ന സമരസംഗമത്തിൻ്റെ ഭാഗമായി ഡിവൈ എഫ് ഐ അത്തോളി പഞ്ചായത്ത്തല യൂത്ത് മാർച്ച് സംഘടിപ്പിച്ചു.
മൊടക്കല്ലൂരിൽ നിന്നും ആരംഭിച്ച ജാഥ എസ് എഫ് ഐ ജില്ലാ സെക്രട്ടറിയേറ്റംഗം വൈഷ്ണവ് രാജ് ജാഥാ ലീഡർ അക്ഷയ് എസ് ബിക്ക് പതാക കൈമാറി ഉദ്ഘാടനം ചെയ്തു. സ്വാഗത സംഘം ചെയർമാൻ എൻ.എം ബാലൻ അധ്യക്ഷത വഹിച്ചു.

ചടങ്ങിൽ സർക്കാർ ജോലി ലഭിച്ച ഡിവൈ എഫ് ഐ മൊടക്കല്ലൂർ മേഖല സെക്രട്ടറി ശരത് അടുവാടിനെ ആദരിച്ചു. സി.പി എം മൊടക്കല്ലൂർ ലോക്കൽ സെക്രട്ടറി കെ മുരളീധരൻ, ജാഥാ മാനേജർ അഖിൽ കൂമുള്ളി, ഡെപ്യൂട്ടി ലീഡർ അനില, എം ജയകൃഷ്ണൻ എന്നിവർ വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ സംസാരിച്ചു.

വൈകീട്ട് അത്തോളി അത്താണിയിൽ നടന്ന സമാപന സമ്മേളനം കെ.എസ് കെ ടി യു ബാലുശ്ശേരി ഏരിയ കമ്മിറ്റി അംഗം സബീഷ് മൊടക്കല്ലൂർ ഉദ്ഘാടനം ചെയ്തു. ഷിജു അധ്യക്ഷത വഹിച്ചു.
