അത്തോളി : ബാലസംഘം അത്താണി യൂണിറ്റ് സമ്മേളനം അത്താണിയിൽ നടന്നു. റിട്ടയേർഡ് വിദ്യാഭ്യാസ ജില്ല ഓഫീസർ എം ജയകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ബാലസംഘം പഞ്ചായത്ത് രക്ഷാധികാരി കമ്മിറ്റി അംഗങ്ങളായ വി വി അനിൽ മാസ്റ്ററും, രജിത കൊങ്ങന്നൂരും സംസാരിച്ചു.

എസ്എസ്എൽസി,പ്ലസ് ടു, എൽ.എസ്. എസ്, യു.എസ്. എസ് വിജയികളായ വിദ്യാർത്ഥികളെ അനുമോദിച്ചു.
ചടങ്ങിൽ ബാലസംഘം സെക്രട്ടറി പാർവതി സുനിൽ, സ്വാഗതം ആശംസിച്ചു ബാലസംഘം പ്രസിഡണ്ട് അനിരുദ്ധ് രൂപേഷ് അധ്യക്ഷത വഹിച്ചു.
