കൊങ്ങന്നൂർ: ലോക സംഗീത ദിനാഘോഷത്തിൻ്റെ ഭാഗമായി രാഗതീരം കൊങ്ങന്നൂരിൻ്റെ ആഭിമുഖ്യത്തിൽ കരോക്കെ ഗാനമേള സംഘടിപ്പിച്ചു. കൊങ്ങന്നൂർ മുഹമ്മദ് അബ്ദു റഹിമാൻ സ്മാരക വായനശാല ഹാളിൽ നടന്ന പരിപാടിയിൽ പ്രദേശത്തെ പത്തിലധികം ഗായകർ പങ്കെടുത്തു. കെ.ടി. ശേഖർ ലോക സംഗീത ദിനാഘോഷത്തിൻ്റെ പ്രാധാന്യത്തെ കുറിച്ച് സംസാരിച്ചു. മുഹമ്മദ് അബ്ദുറഹിമാൻ സ്മാരക വായനശാലാ ഭാരവാഹി എൻ. പ്രദീപൻ, സ്പന്ദനം കലാകായിക വേദി പ്രസിഡണ്ട് ആനന്ദൻ കുട്ടോത്ത് എന്നിവർ ആശംസകളർപ്പിച്ചു.
മനോജ് കുമാർ, വിനോദ് പിലാച്ചേരി, മുഹമ്മദ് ദിലീപ്, മജീദ് പറക്കുളം, കെ.ടി. മാധവൻ, സുനിൽകുമാർ പറക്കുളം, വൈഗ സിദ്ധാർത്ഥ്, രജിത് കുമാർ, എൻ. സുരേഷ് കുമാർ, പുഷ്പ ഹാസൻ, അജിത് ബാലുശ്ശേരി എന്നിവർ ഗാനങ്ങൾ ആലപിച്ചു
