അത്തോളി : അത്തോളി , തലക്കുളത്തൂർ പഞ്ചായത്തുകളിൽ വിവിധ സംഘടനകളുടെയും സ്ഥാപനങ്ങളുടേയും നേതൃത്വത്തിൽ പതിനൊന്നാമത് അന്താരാഷ്ട്ര യോഗാദിനാചരണം വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു.
അത്തോളി ഗ്രാമ പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ബിന്ദു രാജൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻ്റ് സി.കെ റിജേഷ് അദ്ധ്യക്ഷത വഹിച്ചു. സ്റ്റാൻ്റിംങ്ങ് കമ്മിറ്റി അധ്യക്ഷരായ എ.എം സരിത, സുനീഷ് നടുവിലയിൽ, ഷീബ രാമചന്ദ്രൻ വാർഡ് മെമ്പർ എ.എം വേലായുധൻ എന്നിവർ പ്രസംഗിച്ചു. അത്തോളി ഗ്രാമപഞ്ചായത്ത് സെക്രട്ടറി ടി അനിൽകുമാർ ആശംസ അറിയിച്ചു. അത്തോളി ഹോമിയോ ഡിസ്പെൻസറി ഡോക്ടർ നിമ മുഖ്യ പ്രഭാഷണം നടത്തി. യോഗ ട്രൈനർ ഡോ. അശ്വതി യോഗക്ലാസ് നയിച്ചു. ആയുർ വേദ ഡോ. വിജയലക്ഷ്മി സ്വാഗതവും ഭവ്യ ലക്ഷ്മി നന്ദിയും പറഞ്ഞു.

തലക്കുളത്തൂര്‍ ഗ്രാമപഞ്ചായത്ത് ഗവ ആയുര്‍വേദ ഡിസ്പെന്‍സറി യോഗാദിനാചരണത്തിന്റെ പഞ്ചായത്ത് തല ഉദ്ഘാടനം ഗവ എല്‍ പി സ്കൂള്‍ അന്നശ്ശേരിയില്‍ നടന്നു. തലക്കുളത്തൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ കെ ശിവദാസന്‍ ഉദ്ഘാടനം ചെയ്തു. ഒരാഴ്ച നീണ്ട് നില്ക്കുന്ന പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്.
ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്മാന് പ്രജിത കെ ജി അദ്ധ്യക്ഷയായ ചടങ്ങില്‍ മെഡിക്കല്‍ ഓഫീസര്‍ ഡോ കെ പ്രവീണ്‍ സ്വാഗതം പറഞ്ഞു. ഹോമിയോ മെഡിക്കല്‍ ഓഫീര്‍ ഡോ ഗീത, ചേളന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ രാമചന്ദ്രന്, പഞ്ചായത്തു വാര്‍ഡ് അംഗങ്ങള്‍ എന്നിവര്‍ സംസാരിച്ചു. ഗവ എല്‍ പി സ്കൂള്‍ പ്രധാന അധ്യാപകനായ വി എം ശിവാനന്ദന് നന്ദി പറഞ്ഞു. യോഗ പരിശീലന ക്ലാസ്സുകള്‍ക്ക് ഡോ അനില കെ നേതൃത്വം നല്കി. മാസ്സ് യോഗ പ്രോഗ്രാമില്‍ അമ്പതോളം വനിതകള്‍ പങ്കെടുത്തു. കുട്ടികള്‍ക്കും പ്രത്യേകമായി യോഗ പരിശീലനം നടന്നു. ഈ വര്‍ഷത്തെ യോഗ ദിനാചരണ പരിപാടികളുടെ ഭാഗമായി ആയുര്‍വേദ ഡിസ്പെന്‍സറിയുടെ ആഭിമുഖ്യത്തില്‍ യോഗ സംഗമം, യോഗ സമാവേശം, യോഗ ഫെസ്റ്റിവല്‍, യോഗ പാര്‍ക്ക് പ്രോഗ്രാം, ഹരിത യോഗ, ബഡ്സ് യോഗ, യോഗ അണ് പ്ലഗ്ഗ്ഡ്, യോഗ ജീരിയാട്രിക് തുടങ്ങി ഒരാഴ്ച നീണ്ട് നില്ക്കുന്ന പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. പഞ്ചായത്തിലെ എല്ലാവാര്‍ഡുകളിലും യോഗ ക്ലബ്ബും പരിശീലന ക്ലാസുകളും നടക്കും. പഞ്ചായത്തിലെ സ്കൂളുകള്‍ കേന്ദ്രീകരിച്ചു യോഗ പരിശീലനവും ലഹരി മുക്തിക്കായുള്ള പ്രത്യേക പദ്ധതികളും പരിശീലന ക്യാമ്പുകളും സംഘടിപ്പിക്കും.

മെക് 7 ഹെൽത്ത് ക്ലബ് തോരായിയുടെ നേതൃത്വത്തിൽ അന്താരാഷ്ട്ര യോഗദിനം ആചരിച്ചു. കൊടശ്ശേരി അങ്ങാടിയിൽ നടന്ന പരിശീലനത്തിൽ ഹെൽത്ത് ക്ലബ് കോർഡിനേറ്റർ ഏ. കെ. ഷമീർ, ട്രെയിനർമാരായ യു. കെ. ഉസ്മാൻ, യൂസഫ് മറിയാസ് എന്നിവർ നേതൃത്വം നൽകി. മമ്മു ഷമാസ്, ലത്തീഫ് പാടത്തിൽ, ഏ. കെ. ജലീൽ,പി. ഗഫൂർ , ജനാർദ്ദനൻ,എം.കെ. ബഷീർ, കെ കെ. ഷമീർ അഷ്റഫ് പി, ഏ. കെ. നദീർ, പ്രദീപൻ,പി. കെ. നൗഷാദ്, അബ്ദുറസാഖ്, അബ്ദുള്ളക്കോയ തുടങ്ങിയവർ പങ്കെടുത്തു.
