മുന്‍ ഭാര്യയുടെ പരാതിയില്‍
നടന് ബാല അറസ്റ്റില്‍. എറണാകുളം കടവന്ത്ര പൊലീസാണ് അറസ്റ്റ് ചെയ്തത്. സാമൂഹ്യ മാധ്യമം വഴി സ്ത്രീത്വത്തെ അപമാനിച്ചെന്നാണ് കേസ്. തിങ്കളാഴ്ച പുലർച്ചെ അഞ്ച് മണിയോടെ പാലാരിവട്ടത്തെ വീട്ടിൽ നിന്നാണ് നടനെ ജാമ്യമില്ലാ വകുപ്പ് പ്രകാരം അറസ്റ്റ് ചെയ്തത് ഗുരുതര വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. ജുവനൈൽ ജസ്റ്റിസ് ആക്റ്റ് പ്രകാരവും കേസെടുത്തിട്ടുണ്ട്. പ്രായപൂർത്തിയാകാത്ത മകളെ മാനസികമായി ദുരിതത്തിലേക്ക് തള്ളിവിട്ടെന്നാണ് പരാതി.
