അത്തോളി: കൊങ്ങന്നൂർ പ്രദേശത്തെ ദുഃഖത്തിലാഴ്ത്തി അടുത്തടുത്ത ദിവസങ്ങളിൽ ജ്യേഷ്ഠാനുജൻമാരുടെ മരണം. കൊങ്ങന്നൂർ കുനിയിൽ രവി (74) യാണ് ജ്യേഷ്ഠൻ്റെ മരണത്തിൻ്റെ അഞ്ചാം നാൾ മരണപ്പെട്ടത്. ഇദ്ദേഹത്തിൻ്റെ ജ്യേഷ്ഠ സഹോദരനായ കൊങ്ങന്നൂർ വലിയാറമ്പിൽ താമസിക്കും ( സുബിത നിവാസ് ) കുനിയിൽ കൃഷ്ണൻക്കുട്ടി നായർ
വാഹനാപകടത്തെ തുടർന്ന് ചികിത്സയിലിരിക്കെ കഴിഞ്ഞ ബുധനാഴ്ച മരണപ്പെട്ടിരുന്നു.
ശ്വാസതടസ്സത്തെ തുടർന്ന് 10 ദിവസമായി ആശുപത്രിയിലായിരുന്നു രവി. സെക്യൂരിറ്റി ജീവനക്കാരനാണ്.
ഭാര്യ: ശാന്ത, മക്കൾ: സ്വപ്ന, ഷിംന, ഷിജിന . മരുമക്കൾ: വേണു ചോറോട്, ഷാജി നടുവണ്ണൂർ, മഹേന്ദ്രൻ തലശ്ശേരി. ശശീന്ദ്രൻ, കുമാരി എന്നിവർ സഹോദരങ്ങളാണ്. സംസ്കാരം വൈകീട്ട് 4 ന്

