തീരദേശ ഹൈവേ നിര്‍മ്മാണത്തിനായി ചാവക്കാട്, കൊടുങ്ങല്ലൂര്‍, പൊന്നാനി താലൂക്കുകളിലെ 18 വില്ലേജുകളില്‍ നിന്നായി 61 കി.മീ. ദൂരത്തില്‍ നാലായിരത്തി അറന്നൂറോളം കൈവശക്കാരില്‍ നിന്നും ഏകദേശം 101.38 ഹെക്ടര്‍ ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട്, റവന്യൂ വകുപ്പില്‍ നിന്നും ഡെപ്യൂട്ടി തഹസില്‍ദാര്‍/വാല്യൂവേഷന്‍ അസിസ്റ്റന്റ്, വില്ലേജ് ഓഫീസര്‍/റവന്യൂ ഇന്‍സ്പെക്ടര്‍, സ്പെഷല്‍ വില്ലേജ് ഓഫീസര്‍, വില്ലേജ് അസിസ്റ്റന്റ, വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് എന്നീ തസ്തികകളില്‍ നിന്ന് വിരമിച്ച പരിചയ സമ്പന്നരായ ഉദ്യോഗസ്ഥരെ ദിവസ വേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നു. താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ മാര്‍ച്ച് മൂന്നിന് രാവിലെ 11 മുതല്‍ 12.30 വരെ തൃശ്ശൂര്‍ കളക്ടറേറ്റില്‍ ഡെപ്യൂട്ടി കലക്ടറിന്റെ (ജനറല്‍) ചേമ്പറില്‍ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കണം. വിശദമായ ബയോഡാറ്റയും ഫോണ്‍ നമ്പരും സഹിതമുളള അപേക്ഷ ഫെബ്രുവരി 27 ന് വൈകീട്ട് 5 ന് മുമ്പ് തൃശ്ശൂര്‍ ജില്ലാ കളക്ടര്‍ക്ക് സമര്‍പ്പിക്കണം. ഫോണ്‍: 0487 2360777, 2433434
മാധ്യമ സ്ഥാപനങ്ങളിൽ ട്രെയിനി നിയമനത്തിന് അപേക്ഷിക്കാം
കേരളത്തിലെ മാധ്യമ മേഖലയിലെ പട്ടികജാതി/ പട്ടികവർഗ വിഭാഗത്തിലുള്ളവരുടെ പ്രാതിനിധ്യക്കുറവ് പരിഹരിക്കുന്നതിനായി സംസ്ഥാന സർക്കാർ കേരളമീഡിയ അക്കാദമിയുമായി ചേർന്ന് നടപ്പിലാക്കുന്ന പ്രത്യേക പദ്ധതിയിലേക്ക് അപേക്ഷിക്കാം. പട്ടികജാതി വികസനവകുപ്പിന്റെ TRACE പദ്ധതിയുടെ ഭാഗമായി ഈ വിഭാഗത്തിലെ 15 പേർക്ക് വിവിധ മാധ്യമസ്ഥാപനങ്ങളിൽ പരമാവധി രണ്ടുവർഷത്തെ ട്രെയിനി നിയമനം നൽകുന്നു. ജേണലിസം ആൻഡ് മാസ് കമ്മ്യൂണിക്കേഷനിൽ ഡിപ്ലോമ/ ബിരുദം/ ബിരുദാനന്തര ബിരുദം ഉളളവർക്ക് അപക്ഷിക്കാം. 21 നും 35 വയസ്സിനുമിടയിൽ പ്രായമുള്ള പട്ടിക ജാതി, പട്ടിക വർഗ വിഭാഗത്തിൽപ്പെട്ടവരുടെ സെലക്ഷൻ ലിസ്റ്റ് സുതാര്യമായ നടപടിക്രമങ്ങൾ പാലിച്ച് കേരള മീഡിയ അക്കാദമി തയ്യാറാക്കും. ഇവരിൽ നിന്നും മാധ്യമസ്ഥാപനങ്ങളിൽ നിയമിതരാകുന്ന ട്രെയിനികൾക്ക് പ്രതിമാസം 15000 രൂപ സർക്കാർ ഓണറേറിയം നൽകും. ഒരു വർഷത്തേക്കാണ് ട്രെയിനി നിയമനമെങ്കിലും ആവശ്യമെങ്കിൽ ഒരു വർഷം കൂടി നീട്ടിനൽകാം. ഇതിനോടകം അപേക്ഷകൾ സമർപ്പിച്ചിട്ടുളളവർ വീണ്ടും അപേക്ഷിക്കേണ്ടതില്ല. വിശദ വിവരങ്ങളും അപേക്ഷാ ഫോറവും www.keralamediaacademy.org, www.scdd.kerala.gov.in വെബ്സൈറ്റുകളിൽ ലഭിക്കും. പൂരിപ്പിച്ച അപേക്ഷ നേരിട്ടോ തപാൽ മാർഗമോ മാർച്ച് 3 നകം സമർപ്പിക്കണം. വിലാസം: സെക്രട്ടറി, കേരള മീഡിയ അക്കാദമി, സീപോർട്ട് എയർപോർട്ട് റോഡ്, കാക്കനാട്, കൊച്ചി-682030. ഫോൺ: 0484-242227.
