തൃശൂരിലെ എ.ടി.എം. മോഷണക്കേസ് പ്രതികളിൽ ഒരാൾ വെടിയേറ്റു മരിച്ചു. വ്യാഴാഴ്ച രാത്രിയിൽ തൃശൂരിലെ മൂന്ന് എ.ടി.എമ്മുകളിൽ മോഷണം നടത്തിയ ഏഴംഗ സംഘം കണ്ടെയ്നർ ലോറിയിൽ കടന്നു കളയാൻ ശ്രമിക്കുകയായിരുന്നു. ഉത്തരേന്ത്യൻ സ്വദേശിയാണ് കൊല്ലപ്പെട്ടത്. തമിഴ്നാട്ടിലെ നാമക്കലിൽ വച്ച് പൊലീസുമായുണ്ടായ ഏറ്റുമുട്ടലിലാണ് വെടിയേറ്റത്. സംഘത്തിൽ പെട്ട മറ്റൊരാൾക്കും രണ്ടു പൊലീസുകാർക്കും പരിക്കേറ്റിട്ടുണ്ട്.
അധിവേഗതയിൽ പോവുകയായിരുന്ന കണ്ടെയ്നർ ലോറിയെ പൊലീസ് ടീം വാഹനത്തിൽ പിൻ തുടർന്ന് തടയുകയായിരുന്നു. മോഷണസംഘത്തിൽ നിന്ന് പ്രതിരോധമുണ്ടായപ്പോൾ പൊലീസ് ആത്മരക്ഷാർത്ഥം വെടിയുതിർക്കുകയായിരുന്നു. ഒരു ലക്ഷ്വറി കാറും 50 ലക്ഷം രൂപയും മോഷ്ടാക്കളിൽ നിന്ന് കണ്ടെടുത്തു. അഞ്ച് പേരെ അറസ്റ്റ് ചെയ്തു. ഒരാൾ തൊട്ടടുത്ത വനപ്രദേശത്തേക്ക് ഓടി രക്ഷപ്പെട്ടു.
